Prayer Song


ചന്തമേറിയ പൂവിലും
ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയെന്നൊരു
ചിത്രചാതുരി കാട്ടിയും
ഹന്ത ചാരുകടാക്ഷമാലക-
ളര്‍ക്കരശ്മിയില്‍ നീട്ടിയും
ചിന്തയാം മണി മന്ദിരത്തില്‍
വിളങ്ങുമീശനെ വാഴ്ത്തുവിന്‍